കുരിശിനോടുള്ള സമീപനം

കുരിശിനോടുള്ള സമീപനം

With 0 Comments, Category: Announcements, News Letter,

 

ജീവിതത്തിൽ കുരിശ്എല്ലാവർക്കും ഉണ്ട്- പ്രാർത്ഥിക്കുന്നവർക്കും അല്ലാത്തവർക്കും. ദൈവ പുത്രൻ ദൈവത്തിന്റെ നിയമങ്ങൾ ദൈവ പുത്രരായ നമ്മെ പഠിപ്പിക്കുന്നതിനും മനസ്സിലാക്കുന്നതിനും വേണ്ടി, അവ പാലിച്ച് നമ്മുടെ മുമ്പാകെ ജീവിച്ച് കാണിച്ചു തന്നു. നാം ആകട്ടെ, അവന്റേതായ ആശയങ്ങൾക്കും ആഗ്രഹങ്ങൾക്കും എതിരായി കുറുകെ ഓരോ വരകൾ ഇട്ട് അവനെ ഒറ്റപ്പടുത്തി. പതിയെ പതിയെ, വരകൾ ഓരോന്നോരോന്നായി വരച്ച് വരച്ച് നാം അവനുള്ള കുരിശ് തീർത്തു. അവസാനം, ആ കുരിശിൽ നാം അവനെ തറച്ച് കൊന്നു. എന്നാൽ, ആ കുരിശിൽ നിന്ന് ഉയർത്തെഴുന്നേറ്റ് അവൻ അത് രക്ഷയുടെ അടയാളമാക്കി മാറ്റി. അതുകൊണ്ട് തന്നെ ദൈവ പുത്രരായ നമുക്കും കുരിശിലൂടെ മാത്രമേ സ്വർഗ്ഗരാജ്യ പ്രവേശനം സാദ്ധ്യമാകൂ. അതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

പ്രാർത്ഥിക്കുന്നവൻ തന്റെ കുരിശ്‌ തന്റെ തോളിൽ വഹിക്കും. അഥവാ അവൻ ആ കുരിശുമായി വീണാൽ പോലും ആ കുരിശുമായി അവൻ വീണ്ടും എഴുന്നേൽക്കും. പ്രാർത്ഥിക്കാത്തവൻ വീണാൽ എഴുന്നേൽക്കുവാൻ കഴിയുകയില്ല .പിന്നെയോ, അവസാനത്തോളം അവൻ ആ കുരിശിനടിയിൽ കിടക്കും… പഴിയും നിന്ദയും പരിഹാസവും വെറുപ്പും ഒക്കെയായിട്ട്. കാരണം, വീണ ഇടത്തിൽനിന്ന് എഴുന്നേൽക്കുവാൻ നമുക്ക് സ്വയം ആവില്ല. അതിന് ദൈവശക്തി ആവശ്യമാണ്. അതായത്, ദൈവകൃപ. അതുള്ളവൻ ആ കുരിശ് ദൈവം തനിക്ക് തന്നതാണെന്ന തിരിച്ചറിവിൽ അതിനെ സ്നേഹിച്ച്‌ മാറോട് ചേർത്ത് സ്വന്തം തോളിൽവഹിക്കും. ആ നിമിഷം മുതൽ ആ കുരിശ് അവന്റെ രക്ഷയ്ക്കുള്ള മാർഗ്ഗമാകും. അത്, അവസാനം അവനെ സ്വർഗ്ഗത്തിൽ എത്തിക്കും.

                                 ………സഖറിയാസ് ഫിലക്സിനോസ് മെത്രാപ്പോലീത്ത

Leave a Reply