യഥാർത്ഥ ആരാധന

യഥാർത്ഥ ആരാധന

With 0 Comments, Category: News Letter,

നാം ദൈവത്തെ ആരാധിക്കുന്നവരാണ്.ആരാധന പലവിധം ഉണ്ട്, അറിഞ്ഞ് ആരാധിക്കുന്നത് – അറിയാതെ ആരാധിക്കുന്നത്. യേശു യഥാർത്ഥ ആരാധന എങ്ങനെ ആയിക്കണമെന്ന് സമരിയാക്കാരി സ്ത്രീയോട് പറയുന്നുണ്ട് – ആത്മാവിലും സത്യത്തിലും ആണ് ആരാധിക്കേണ്ടത് എന്നാണ് അവിടെ പഠിപ്പിക്കുന്നത്. യോഹന്നാൻ : 4/26, “അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആണ് ആരാധിക്കേണ്ടത്.” യഥാർത്ഥ ആരാധകർ അങ്ങനെയാണ് ആരാധിക്കേണ്ടത് എന്നും അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് തേടുന്നതെന്നും ഇതോടൊപ്പം വെളിപ്പെടുത്തുന്നുണ്ട്.

അതായത്, ആരാധന  ഹൃദയത്തിൽ നിന്നാവണം  വരേണ്ടത് എന്നർത്ഥം. പരിശുദ്ധാത്മാവിന്റെ  സഹായത്താൽ നാം വചനം വായിച്ച് ധ്യാനിക്കുമ്പോൾ, വായിച്ച വചനത്തിൽ ദൈവത്തെ കണ്ടെത്തുവാൻ കഴിയും – അങ്ങനെ കണ്ടെത്തിയ ദൈവത്തെ ആരാധിക്കുക. വചനത്തിൽ നാം കണ്ടെത്തുന്ന ദൈവം നമ്മോട്  വ്യക്തിപരമായി  സംസാരിക്കും. അങ്ങനെ സ്വന്തമാക്കിയ , അനുഭവിച്ചറിഞ്ഞ ദൈവത്തെ ആണ് ആരാധിക്കേണ്ടത്. അല്ലാതെ, കേട്ട് കേഴ്‌വി വഴി ലഭിച്ച ദൈവത്തെ അല്ല  ആരാധിക്കേണ്ടത്. അപ്പം തരുന്ന ദൈവം, ജോലി തരുന്ന ദൈവം, രോഗശാന്തി തരുന്ന ദൈവം…ഇങ്ങനെയൊക്കെയാവാം മററുള്ളവർ നമുക്ക് ദൈവത്തെ  പരിചയപ്പെടുത്തി തന്നിരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ നാം ദൈവത്തെ അളക്കരുത്, ദൈവശക്തിയെ പരിമിതപ്പെടുത്തരുത്  ഇവയിലൊന്നും ദൈവത്തെ തളച്ചിടരുത്. അങ്ങനെ ആയാൽ ഇതിലും വലുത് പിശാച് തന്നാൽ നാം അങ്ങോട്ട് മാറും. ഇതിന് ഒക്കെയും അപ്പുറമാണ് ദൈവം എന്ന്  ഗ്രഹിക്കേണ്ടത് വചനത്തിൽ നിന്നാണ്. 

അതുകൊണ്ട് യേശു പറഞ്ഞു, വചനം വഴി ദൈവത്തെ മനസ്സിലാക്കി , വ്യക്തിപരമായി അവിടുത്തെ ആരാധിക്കുന്നവരായി നിങ്ങൾ മാറണം. പിതാവ് അതാഗ്രഹിക്കുന്നു – അങ്ങനെയുള്ളവരെ തേടുന്നു.
………സഖറിയാസ് ഫിലക്സിനോസ് മെത്രാപ്പോലീത്ത

Leave a Reply