Mor Gregorian Mission & Evangelism.

A Team Of 50 Missionaries from Mor Gregorian Retreat Centre has been blessed by H.G. Zacharias Mor Philaxinos Metropolitan. The Convocation Ceremony was on 28th February 2016.

ജീവനുള്ളവയുടെ പ്രത്യേകത വളരുന്നു എന്നതും . ജീവൻ നഷ്ടപ്പെട്ടതിന്റെ പ്രത്യേകത നശിക്കുന്നു എന്നതുമാണ്.ഈ നൂറ്റാണ്ടിൽ ക്രൈസ്തവ സമൂഹം ക്രിസ്തു ജീവനിൽ നിലനിൽക്കുന്നു എന്ന് തെളിയിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. ഭവന സന്ദർശനം, രോഗീപരിചരണം, സുവിശേഷവത്കരണം, ആശുപത്രി ശുചീകരണം, ദരിദ്രകുടുംബങ്ങളിൽ ഭക്ഷണമെത്തിക്കൽ എന്നീ ലക്ഷ്യത്തോടെ “Mor Gregorian Mission & Evangelism” എന്ന പേരിൽ.Mor Gregorian Centre, Mission പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. പങ്കാളികളാകാൻ താല്പര്യമുള്ളവരെ സഭാ വ്യത്യാസം കൂടാതെ ക്ഷണിക്കുന്നു.

ഇതിലേയ്ക്കായി 50 മിഷനറിമാരെ തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ നിന്നും നിയമിച്ചു. ഇടുക്കി ഭദ്രസനത്തിന്റെ വിവിധ മേഖലകളിൽ ഫെബ്രുവരി മാസം മുതൽ സുവിശേഷകർ എത്തി തുടങ്ങി.

പ്രവർത്തനമേഖല (ഒന്നാം ഘട്ടം)
1.പ്രകൃതിദുരന്തങ്ങൾ മൂലം ഭാരപ്പെടുന്ന പ്രദേശങ്ങൾ
2.കോട്ടയം മെഡിക്കൽ കോളേജ്
3.കാർഷിക മേഖലയിൽ തകർച്ച അനുഭവിക്കുന്നവർ